ഞാൻ ഒരു കാർ ഡ്രൈവർ ആയിരുന്നു. നല്ല വേഗത്തിൽ മനോഹരമായി വണ്ടി ഓടിക്കുന്ന ഒരാൾ . ഒരു കുഴപ്പം മാത്രമേയുള്ളൂ. വഴിയിൽ വല്ല പട്ടിക്കുട്ടികളേയും കണ്ടാൽ ഇടിച്ചു കൊന്നു കളയും ! ആർക്കും ഒരു പ്രയോജനവും ഇവറ്റകളെക്കൊണ്ട് ഉണ്ടാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല.
ആദ്യമൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു. അല്പം കഴിഞ്ഞപ്പോൾ കുറേ മൃഗസ്നേഹികൾ എനിക്കെതിരേ കേസ് കൊടുത്തു.എന്റെ ലൈസെൻസ് റദ്ദാക്കണം എന്നായിരുന്നു ആവശ്യം. പക്ഷേ എന്റെ ഡ്രൈവിംഗ് കണ്ട് അന്ധാളിച്ചു പോയ കോടതി പറഞ്ഞു -"നീ ഇനി കാർ ഓടിക്കണ്ട, പോയി നാഷണൽ പെർമിറ്റ് ലോറി ഓടിക്കൂ !!!"