2010, മാർച്ച് 31, ബുധനാഴ്‌ച

ദൂരം

റമ്മിൽ നിന്ന് വിസ്കിയിലേക്കുള്ള ദൂരം,
ആവേശത്തിന്റെ ഫസ്റ്റ്ക്ലാസ്സില്‍ നിന്ന് വിരസതയുടെ ബാല്‍ക്കണിയിലേക്കുള്ള ദൂരം,
പൈപ്പുവെള്ളത്തിന്റെ മാധുര്യത്തില്‍ നിന്നും മിനറല്‍ വാട്ടറിന്റെ കയ്പുകളിലേക്കുള്ള ദൂരം,
കാലിക്കീശയുടെ സ്വാതന്ത്ര്യത്തില്‍ നിന്നും നിറഞ്ഞ പഴ്സിന്റെ ഭാരത്തിലേക്കുള്ള ദൂരം,
അറിവിന്റെ യാത്രകളില്‍ നിന്നും ആവര്‍ത്തനത്തിന്റെ നിശ്ചലതകളിലേക്കുള്ള ദൂരം,
സ്വന്തം ചിന്തയില്‍ നിന്നും കടം കൊണ്ട വാക്കുകളിലേക്കുള്ള ദൂരം,
പോരാളിയുടെ ചെറ്റക്കുടിലില്‍ നിന്നും അടിമയുടെ കൊട്ടാരത്തിലേക്കുള്ള ദൂരം,
പാതിരാത്രിയിലെ ധൈര്യങ്ങളില്‍ നിന്നും സന്ധ്യയുടെ ഭയങ്ങളിലേക്കുള്ള ദൂരം,
വിപ്ലവത്തിന്റെ പ്രണയത്തില്‍ നിന്നും കീഴടങ്ങലിന്റെ വിവാഹത്തിലേക്കുള്ള ദൂരം,
കോളേജില്‍ നിന്നും, ഓഫീസിലേക്കുള്ള ദൂരം മാത്രമാണ്!!!

12 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, മാർച്ച് 31 10:26 PM

    ഹ ഹ ഹ...കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  2. ഇത് കലക്കി. തകര്‍ത്തു. നീ വീണ്ടും തെളിയിച്ചിരിക്കുന്നു. ..... കീ ജയ്!

    മറുപടിഇല്ലാതാക്കൂ
  3. ente aduthunnu nintaduthekkulla dooram.. athenthaa??? athille???

    മറുപടിഇല്ലാതാക്കൂ
  4. To "the man to walk with" - നിര്‍ദ്ദേശത്തിന് നന്ദി.പക്ഷേ എഴുതിയത് സത്യം. :-)

    To Shyamchand - നമുക്കിടയിലെ ദൂരത്തിന്(അതോ ദൂരമില്ലായ്മയ്കോ?) ഇപ്പോഴുമ് മാറ്റമില്ല എന്നു ഞാന്‍ കരുതുന്നു. :-)

    മറുപടിഇല്ലാതാക്കൂ
  5. കുറച്ചു കൂടി സ്പഷ്ടം ആക്കൂ .. OCR -ഇല നിന്നും Scotch വരെയുള്ള ദൂരം എന്ന് എഴുതിക്കോ.. എനിക്ക് balcony വരിയും പിന്നെ വിവാഹ വരിയും വളരെ ഇഷ്ടായി.,..

    മറുപടിഇല്ലാതാക്കൂ
  6. ഇതൊരു ഔട്ട്‌ ഓഫ് ടോപ്പിക്ക് ചോദ്യമാണ്, 'അറിഞ്ഞതില്‍ പാതി പറയാതെ പോയി' എന്ന് പറഞ്ഞ നിങ്ങളുടെ ഇഷ്ടകവി, അഥവാ ഇതെഴുതിയാ കവിയുടെ പേര് എന്താണെന്ന് എനിക്കൊന്നറിഞ്ഞാല്‍ കൊല്ലം, അതാരാണെന്നു ഉള്ള മറുപടി പ്രതീക്ഷിക്കുന്നു, എന്റെ email: cjnavaneet@gmail.com

    മറുപടിഇല്ലാതാക്കൂ
  7. Adipoli..But oru samshayam.. Sandhyayil bhyam varunnathu enthaayirikkum?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇരുട്ടു പരക്കുമ്പോഴുണ്ടാകുന്ന ഭയം....:-)

      ഇല്ലാതാക്കൂ