"ഒരേ റൂട്ടില്‍ ഓടുന്ന ബസ് പോലെയാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍" എന്ന് ഒരിക്കല്‍ സലിം കുമാര്‍ പറഞ്ഞു. ഒരു കാര്യം കൂട്ടിച്ചേര്‍ത്താല്‍ അത് പൂര്‍ണ്ണമാകും. ബസ് വല്ലാതെ പഴകിത്തുടങ്ങി. കയറി ഇരിക്കുന്നവരുടെ നടുവൊടിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇന്ന് "കഥ തുടരുന്നു" എന്ന സിനിമ കണ്ടപ്പോള്‍ അതാണ് തോന്നിയത്.
കഥയെക്കുറിച്ചൊന്നും പറയുന്നില്ല. പ്രത്യേകിച്ച് ഒന്നും ഇല്ലാത്തതുകൊണ്ടു തന്നെ. ശ്രീനിവാസനും, ലോഹിതദാസും, രഘുനാഥ് പലേരിയും ഒക്കെ എഴുതിയിരുന്ന സത്യന്‍ സിനിമകള്‍ ഒരു മിനിമം ഗ്യാരണ്ടി തന്നിരുന്നു. അദ്ദേഹം സ്വയം എഴുതി തുടങ്ങിയതോടെ അതു പോയിക്കിട്ടി. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ അറുബോറന്‍ ചിത്രങ്ങളെ വെല്ലുവിളിക്കുന്നതായി പുതിയ ചിത്രം.
സംവിധായകന്റെയും അഭിനേതാവിന്റെയും 'brilliance' തെളിയിക്കുന്ന ഒരേയൊരു രംഗമുണ്ട് - കെ പി എ സി ലളിത എന്ന നടിയുടെ അഭിനയ മികവില്‍ നമ്മള്‍ സ്തബ്ധരായിപ്പോകുന്നു. 'ഉദയനാണ് താരം' എന്ന സിനിമയില്‍ ജഗതി നവരസങ്ങള്‍ കാണിക്കുന്ന രംഗത്തോടു കിടപിടിക്കുന്ന ഒരു രംഗം. വേറെയൊന്നും നല്ലതു പറയാനില്ല. സോറി, ഒരു കാര്യം വിട്ടുപോയി. എന്നെ 2 1/2 മണിക്കൂര്‍ തീയേറ്ററില്‍ പിടിച്ചിരുത്തിയ ഘടകം - മമ്ത എന്ന സുന്ദരി. മമ്തയെ കണ്ട് അങ്ങുരസിച്ചിരിക്കാം.
PS: പൊന്മുട്ടയിടുന്ന താറാവ് എന്ന സത്യന്റെ ഒരു വളരെ വളരെ നല്ല സിനിമയുടെ ഒടുവില്‍ നായികയ്ക്ക് പണ്ട് ശ്രീനിവാസന്റെ തട്ടാന്‍ നല്കിയ മാല ചെമ്പായിരുന്നതു പോലെ ഇപ്പോ ഒരു സംശയം - സത്യന്‍ അന്തിക്കാട് എന്ന സംവിധായകനും ചെമ്പായിരുന്നുവോ?

ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു. പടം കണ്ട എനിക്കും പ്രത്യേകിച്ചു നല്ലതായി ഒന്നും തോന്നിയില്ല, മമ്‌തയെ കണ്ടിരിക്കാന്‍ അല്ലാതെ.
മറുപടിഇല്ലാതാക്കൂഒരു കാര്യം പറയാന്‍ മറന്നു പോയി.ആദ്യത്തെ ഗാനരംഗത്തിണ്റ്റെ ഛായാഗൃഹണം വളരെ നല്ലതായിരുന്നു (മമ്‌തയും നായകനുമായുള്ള റൊമാണ്റ്റിക് ഗാനം).
മറുപടിഇല്ലാതാക്കൂi agree...tht song visuals wer really gud... :-)
മറുപടിഇല്ലാതാക്കൂvalare nalla review kanunna cinemayudeyallam ezhuthannam cash savings aakum
മറുപടിഇല്ലാതാക്കൂസംഗതി അംഗീകരിക്കേണ്ട ഒരു കാര്യം തന്നെയാണ്.. ചെമ്പാണോ എന്ന് പറഞ്ഞു തുടങ്ങിയാല്‍ നല്ല തിരകഥ കിട്ടിയില്ലെങ്കില്‍ ഇവിടെ ആര്‍ക്കും പിടിച്ച് നില്ക്കാന്‍ പറ്റില്ല. സിബി മലയലില്‍, കമല്‍ , ജോഷി തുടങ്ങിയ പ്രഗല്‍ഭര്‍ ഇത് പലകുറി ഇവിടെ തെളിയിച്ചതാണ്. പിന്നെ തെളിച്ചങ്ങു പറയാന്‍ പറ്റുന്നത് എന്താണെന്നു വച്ചാല്‍ അങ്ങേരു എത്രയും പെട്ടെന്ന് എഴുത്തു നിര്‍ത്തിക്കോ... പുള്ളിയുടെ എഴുത്തില്‍ ആകെ എനിക്ക് കണ്ടിരിക്കനയത് വിനോദയാത്രയിലെ ആദ്യ ഒരു മണിക്കൂറാണ്. ബാക്കിയെല്ലാ ചിത്രങ്ങളും വെറും പൊള്ളകളാണ്.
മറുപടിഇല്ലാതാക്കൂ