2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

വിഷയ ദാരിദ്ര്യം

കവിതയൊന്നും വരുന്നില്ല, ചിന്തകള്‍-
മനസ്സിലെങ്ങോ മറഞ്ഞിരിക്കു,ന്നെന്റെ-
വഴിയിലെങ്ങും വിരിഞ്ഞു നില്ക്കുന്നില്ല
കടുനിറങ്ങളില്‍ ജീവന്റെ പൂവുകള്‍!

ഒടുവിലത്തെ പ്രണയകവിതയും
എഴുതി നിര്‍ത്തിയതാണു ഞാനെപ്പൊഴോ
പ്രണയമല്ലാതെയൊന്നും കുറിക്കുവാന്‍
വിഷയമില്ലാത്ത പാവം ദരിദ്രനോ!!!

വയറു കായാത്ത കാരണം പട്ടിണി
വിഷയമാകുവാന്‍ മാര്‍ഗ്ഗമില്ലാതെയായ്
നിറയെ നില്ക്കുന്നു ബന്ധുക്കള്‍, സൗഹൃദം,
വിഷയമല്ലെനിക്കേകാന്ത ജീവിതം

ഇടിമുഴങ്ങിയാല്‍ പേടിയാണെങ്ങനെ*
പുതുപ്രഭാതം കിനാവുകാണും പിന്നെ,
അതിസമാധാനജീവിതം, യുദ്ധങ്ങള്‍
മഷിയിടുമ്പൊഴും തീരെയില്ലാതെ പോയ്

എഴുതുവാനൊന്നുമില്ലാതെ നില്ക്കുന്നു,
കവിതയൊക്കെയും വറ്റി വരളുന്നു,
ഒരുകുറി ഇതായിരിക്കാമെന്റെ
ഒടുവിലത്തെ "കവിത"യും, നിര്‍ത്തട്ടെ!
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------------------------------------
* "വസന്തത്തിന്റെ ഇടിമുഴക്കം"

2 അഭിപ്രായങ്ങൾ:

  1. വിഷയമില്ലാത്തത് വിഷയമായത് ഒരു പുത്തന്‍ സൃഷ്ടി ആണ്. നിനക്കിനി വിഷയം ഷോര്‍ട്ട് ആയാല്‍ എന്നെ വിളി.. കുറച്ചു ടിപ്സ് തരാം... :P ഹെഹെ ;)

    മറുപടിഇല്ലാതാക്കൂ