അടച്ചു വച്ച പുസ്തകം വീണ്ടും തുറന്നിരിക്കുന്നു. "അവസാനത്തെ പ്രണയകവിത"യെഴുതി നിറുത്തിയിടത്തു നിന്നും വീണ്ടും തുടങ്ങുകയാണ്. ഒരു മരുഭൂമി പോലെ വരണ്ട മനസ്സിലേക്ക് പ്രണയത്തിന്റെ ഹരിതവര്‍ണ്ണങ്ങള്‍ നിറച്ച് കടന്നു വന്ന എന്റെ പ്രിയപ്പെട്ടവള്‍ക്കു വേണ്ടി എഴുതിയ വരികള്‍ ഇവിടെ കുറിച്ചിടുന്നു. പലതും പൈങ്കിളിയായിരിക്കാം. പക്ഷെ, ഒന്നു പറയാം, ഇതു മുഴുവന്‍ സത്യമാണ്, എന്റെ പ്രണയം പോലെ, എന്റെ ചോര പോലെയുള്ള സത്യം!!!
*********************************************************
എരിയും പകലുകള്‍, തുടുത്ത സായാഹ്നങ്ങള്‍,
ഉറക്കം ചുംബിക്കാത്ത രാത്രികള്‍, പുലരികള്‍,
നിനക്കായ് നല്കാം പെണ്ണേ ഇവയൊക്കെയും പിന്നെ,
തിരിച്ചു ചോദിക്കാതെ എന്റെയീ സ്നേഹങ്ങളും.
കരിന്തേള്‍ കുത്തും പോലെ വേദനിക്കുമ്പോള്‍ പോലും
പ്രണയം നിറയുന്നൊരെന്റെയീ ഹൃദയവും,
വിയര്‍പ്പും, ചൂടും, എന്റെ രക്തവും, സ്ഖലിതവും,
നിനക്കായ് തന്നേക്കാം ഞാന്‍ എന്നിലെ എന്നെപ്പോലും!
*********************************************************
പ്രണയമെന്നൊരു പഴയ പുസ്തകം കീറി ഞാന്‍ പെരുവഴിയിലെങ്ങോ കളഞ്ഞതല്ലേ,
ഇനിയുമാ താളുകള്‍ കൂട്ടിപ്പെറുക്കി നീ പിറകേ വരുന്നതിന്നെന്തിനായി
കരയുവാനിനി വയ്യ, പിരിയുവാനിനി വയ്യ, നരകദുഃഖങ്ങള്‍ക്കു കൂട്ടിരിക്കാന്‍
പ്രണയം തുടിക്കുന്ന ചുണ്ടുകള്‍ക്കിനി വയ്യ തളരുവാന്‍, വരളുവാന്‍, മുറിവേല്‍ക്കുവാന്‍
*********************************************************
നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം
തീവ്രമീ പ്രണയത്തിന്‍ മധുരം സൂക്ഷിച്ചീടാം,
ഗാഢനിദ്രയില്‍ നിന്നു നിന്റെ കണ്‍തുറക്കുമ്പോള്‍
ലോലചുംബനങ്ങളാല്‍ നിന്നെ ഞാന്‍ പൊതിഞ്ഞിടാം
*********************************************************
ആശംസകൾ...പ്രണയം ജിവിതത്തിന് അർത്ഥം നൽകുന്നു,,
മറുപടിഇല്ലാതാക്കൂപ്രണയം എന്നും വസന്തമെന്ന പോലെ പൂക്കളും സുഗന്ധങ്ങളും പോലെ വിരിഞ്ഞിരിക്കട്ടെ... പ്രണയങ്ങള്‍ ചോരപുളരാതിരിക്കട്ടെ. കവിത ഇഷ്ടായി...
മറുപടിഇല്ലാതാക്കൂpranayathinu ellaavidha aashamsakalum
മറുപടിഇല്ലാതാക്കൂ"pranayam" adipoli
മറുപടിഇല്ലാതാക്കൂValarea nannayi.. ezhuthu thudaruka..
മറുപടിഇല്ലാതാക്കൂഇന്നലെ പെയ്ത മഴയില് നിന്റെ പ്രണയത്തിന്റെ
മറുപടിഇല്ലാതാക്കൂകുളിരുണ്ടായിരുന്നു ...,കണ്ണീരിന്റെ നനവും .
വിടചൊല്ലിയ ഒരു രാവ് കൂടി എന്നോട് പിണങ്ങി ;
നിന്നെ കരയിച്ചതിന്...
നിലാവിന്റെ മടിയില് നീ മയങ്ങുമ്പോഴും ഞാന്
തിരിച്ചറിഞ്ഞില്ല ; നിനക്ക് പ്രണയമാണെന്ന് ...
ഇനിയുള്ള പുലര്കാലം നിന്റെയാണ് ..
നിന്റെ മാത്രം .,