2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

മറവി ഉറക്കം പോലെ മനോഹരമാണ്,
ചില്ലുഗ്ലാസ്സില്‍ നിറച്ച വിസ്കി പോലെ മോഹിപ്പിക്കുന്നതാണ്,
സുരതക്രിയ പോലെ സുഖമേറിയതാണ്,
ഇരുട്ടു പോലെ,മധുവിധു പോലെ,
അവധി ദിനം പോലെ സുന്ദരമാണ്...

ഓര്‍മ്മ തിങ്കളാഴ്ചത്തെ പ്രഭാതം പോലെ ശപിക്കപ്പെട്ടതാണ്,
ദാസന്‍ വൈദ്യന്റെ മരുന്നു പോലെ കയ്പേറിയതാണ്,
അറുപതുകാരന്റെ ഉദ്ധാരണശ്രമം പോലെ ആത്മപീഡയാണ്,
പകല്‍ പോലെ, പ്രണയം പോലെ,
ഓഫീസ് ദിനം പോലെ ഭയപ്പെടുത്തുന്നതാണ്...

പക്ഷേ,
തലച്ചോര്‍ പണയപ്പെടുത്താതിരിക്കാന്‍,
വാക്കുകള്‍ കടപ്പെട്ടു പോവാതിരിക്കാന്‍,
ജീവിച്ചിരിക്കുന്നു എന്ന് എനിക്കു തന്നെയുള്ള തെളിവിന്,
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം...

5 അഭിപ്രായങ്ങൾ:

  1. തലക്കെട്ടിന് കടപ്പാട് TV ചന്ദ്രന്റെ "ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം" എന്ന ചിത്രത്തിന്...

    മറുപടിഇല്ലാതാക്കൂ
  2. അഹെം.. വിസ്കി, സുരതക്രിയ, ഉദ്ധാരണം? ഒരു 'സോള്‍ ഓഫ് കേരള' സ്റ്റൈല്‍ ബുദ്ധിജീവി ചമയല്‍ മണക്കുന്നു. എനിക്കെന്തോ.. കലങ്ങീല്ല.. :-(

    മറുപടിഇല്ലാതാക്കൂ