2015, ജൂലൈ 22, ബുധനാഴ്‌ച

തോൽക്കാൻ പഠിക്കാത്തവർ

ആദ്യം പഠിക്കേണ്ടിയിരുന്നത്  എങ്ങനെ തോൽക്കാം എന്നായിരുന്നു.
ആരും അത് പഠിപ്പിച്ചില്ല. 
അമ്മയും, ടീച്ചറുമെല്ലാം പറഞ്ഞു തന്നത് ജയിക്കാനുള്ള വഴികൾ..

അല്ലെങ്കിൽ മുയലിനു മൂന്നുകൊമ്പെന്ന് വാദിക്കില്ലായിരുന്നു;
പരീക്ഷയിൽ തോറ്റപ്പോൾ ആത്മഹത്യ ചെയ്യില്ലായിരുന്നു;
പ്രണയം നിരസിച്ചവളുടെ മുഖത്ത് ആസിഡ് ഒഴിക്കില്ലായിരുന്നു;
ജോലി കിട്ടാഞ്ഞപ്പോൾ കൈക്കൂലി കൊടുക്കില്ലായിരുന്നു;
സുഹൃത്തിനെ ഒറ്റുകൊടുക്കില്ലായിരുന്നു.

ഉയരാനായി അഴുകിയ കാലുകൾ കഴുകിക്കൊടുക്കില്ലായിരുന്നു;
വിമർശിക്കുന്നവനെ കണ്ണുപൊട്ടുന്ന തെറി പറഞ്ഞൊതുക്കില്ലായിരുന്നു.

ഇത്രയ്ക്ക് വളരില്ലായിരുന്നു;
കൊല്ലില്ലായിരുന്നു, കൂട്ടിക്കൊടുക്കില്ലായിരുന്നു;
ഇങ്ങനെ മരിച്ച് ജീവിക്കില്ലായിരുന്നു...

6 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2015, ജൂലൈ 22 5:32 PM

    good...nobody teaches us that...

    മറുപടിഇല്ലാതാക്കൂ
  2. ആരും പഠിപ്പിച്ചില്ലെൻകിലും ഞാനത് വേഗം പഠിച്ചെടുത്തു.

    മറുപടിഇല്ലാതാക്കൂ
  3. തോല്‍ക്കാന്‍ പഠിക്കണം. ഗുഡ്

    മറുപടിഇല്ലാതാക്കൂ
  4. തോല്ക്കാനും പഠിക്കേണ്ടിയിരിക്കുന്നു

    മനോഹരമയ രചന

    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  5. പ്രോത്സാഹനത്തിന് ഒരുപാട് നന്ദി...

    മറുപടിഇല്ലാതാക്കൂ
  6. ചില നേരങ്ങളില്‍ തോല്‍വിയും ഒരു ജയമാണ് ..

    മറുപടിഇല്ലാതാക്കൂ