2015, ജൂലൈ 21, ചൊവ്വാഴ്ച

ദുർഗന്ധങ്ങൾ

എഴുതി വച്ചത് വായിച്ചു കൊണ്ടിരുന്നപ്പോൾ 
വല്ലാത്ത ദുർഗന്ധം ഇരച്ചുവന്നു.
വിദഗ്ദ്ധനായ ഒരു നായയെപ്പോലെ മണം പിടിച്ചു നോക്കി.
വരുന്നത് കടലാസിൽ നിന്നു തന്നെ.
വീണ്ടും മണത്തു നോക്കി, 
എഴുതിയതിന്റെ മറുപുറം നാറ്റമില്ല;
മഷിയുടേതാണോ, അല്ല.
പിന്നെ...
ഒരു ചെറിയ സംശയം. 
ആദ്യം പ്രണയം എന്ന വാക്ക് വെട്ടിക്കളഞ്ഞു; കുറച്ചു ഭേദമുണ്ട്.
പിന്നെ ഓരോന്നായി വെട്ടിനോക്കി - 
ദു:ഖം,  ഖേദം, വികസനം, പീഡനം,രാഷ്ട്രീയം...
ഓരോന്നു വെട്ടിയപ്പോഴും കെട്ട മണം കുറഞ്ഞ് വന്നു.
പക്ഷെ അപ്പൊഴും പ്രധാന പ്രശ്നം പരിഹരിച്ചിരുന്നില്ല.
ഒന്നു കൂടെ വായിച്ചു നോക്കി, 
ഭയത്തോടെ, ആ പദം വെട്ടിമാട്ടി - " മതം";
എല്ലാ ദുർഗന്ധങ്ങളും നിലച്ചു!!!

9 അഭിപ്രായങ്ങൾ:

  1. എല്ലാ ദുർഗന്ധങ്ങളും നിലച്ചു

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായങ്ങൾക്ക് നന്ദി...

    മറുപടിഇല്ലാതാക്കൂ
  3. ജാലകം തുറന്നു നോക്കിയപ്പൊ വല്ലാത്ത സുഗന്ധം..!
    ഒരു നായയെപ്പോലെ മണം പിടിച്ചു നോക്കി
    അതു വരുന്നത് താങ്കളുടെ ഈ കവിതയിൽ നിന്നു തന്നെ..
    അതിമനോഹരമായി എഴുതിയിരിക്കുന്നു. വളരെയിഷ്ടപ്പെട്ടു. :)


    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  4. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് നമ്മുടെ കാറല്‍മാക്സ് അപ്പുപ്പന്‍ എത്രയോ നാളുമുന്നേ പറഞ്ഞതാണ്....

    മറുപടിഇല്ലാതാക്കൂ